Monday, January 13, 2020

Being a rhymester for a semester

My sister, ammoose (Drishya) had asked me to help her with one poem, which she needed to submit for her college activity. She gave me two subjects to choose from. And those were indeed surprising- (1) Science and technology (2) Sports and society. Obviously my eyebrows rose beyond my forehead. "Science and technology"- Come onn!!!! Should I try out for a romance between robots? Ohh my goodness. Have I lost my mind? How can I forget her. AISHU (Ash as Hindiwalas call her).."Robo song....BOOM BOOM ROBO DA" from Endhiran flew into me . On god????Aishu with her damn grace and alluring movements....Not to mention the charismatic Thalaivar...But to be very honest...For me Aishu is the metaphor of Robot..So let the masterpiece rest alone. So unarguably my rhymester skills had to grab the only topic left- SPORTS AND SOCIETY.

Control C + Control V from the word file I sent ammoose. Enjoy (Albeit subjective)

Amidst the array of my fellow men
Awaiting the sound of the gun

Here I am, keen to trigger my sprint
To leap ahead second to none is the spirit

Emanated the sound of the shot
My veins animated foot from the spot

Gust of wind embraced my face
Gush of blood accelerated my race

Ran I ran, with grace and pace
Albeit the path looked all maze

Hastened I towards the finish lap
Once again crowned with the champ’s cap

Looked at the ground hither and thither
None to find, all once mustered together

A gentle breeze whisked my desire
Macbeth’s witches watched me in despair

You are the looser, you are the looser
The cap of conceit was all but a loafer


Triumph in capital was the sole goal
Horizons transcended with silver pole

My people and kin were my prop
Blindfolded was me, even before the brink drop

Love and care were the track they took
Mirage of fantasy enroute deluded my outlook

Sprinted the lone race of this selfish life
Stranded all alone , gazing the dark clouds
Whispered the witches once again
You are the looser, you are the looser



Monday, September 23, 2019

PA-PA-PPE / പ-പ-പെ (1/3)

ഈ ലോകത്തെ എല്ലാ യുദ്ധങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ചികഞ്ഞിറങ്ങിയാൽ, ഒരൽപ്പം യുക്തിബോധത്തോടെ വിശകലനം ചെയ്താൽ നമുക്കറിയാം ഇതിനെല്ലാം മൂന്നേ മൂന്ന് കാരണങ്ങൾ മാത്രമേ ഉള്ളു.

പണം,പദവി,പെണ്ണ്

നിങ്ങൾ ആലോചിച്ചു നോക്കികോളൂ. ഇത് എന്റെ ജീവിതത്തിലെ അനുഭവം കൊണ്ടും, ഞാൻ വായിച്ച ലേഖങ്ങളുടെയും, പഠിച്ച ചരിത്രത്തെയും ആസ്പദമാക്കി പറഞ്ഞതാണ്. നിങ്ങൾക് വിയോജിപ്പുണ്ടെങ്കിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇനി ഈ മൂന്നും ഘടകങ്ങളും ഞാനും ഈ ലേഖനവും തമ്മില്ലുള്ള ബന്ധം വിശദീകരിക്കാം. അപ്പോൾ അതിനു യുദ്ധങ്ങൾ വേണ്ടേ. ഉണ്ടല്ലോ . നമ്മുടെ എല്ലാ ജീവിതത്തിൽ ഉണ്ടാവാറുള്ള ചെറിയതും വലുതുമായ തർക്കങ്ങൾ , വഴക്കുകൾ എല്ലാം ആണ് ആലങ്കാരികമായി ഞാൻ യുദ്ധം എന്നുദ്ദേശിച്ചത്. ഇവയെല്ലാം ഇരു മനസുകൾ തമ്മിലുള്ള യുദ്ധം തന്നെയല്ലേ? ഇനി ആ മൂന്നു കാര്യങ്ങൾ എന്റെ സ്കൂൾ ജീവത്തിൽ ഉണ്ടായി ചെറിയ സംഭവങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം.1992 മുതൽ 2004 വരെ.

PA for PANAM : 1995

മൂന്നാം ക്ലാസ്സിൽ ഡോൺ ബോസ്കോ സ്കൂളിൽ പഠിക്കുന്ന സമയം. ഈ സമയത് നമ്മുടെ ടോവിനോ തോമസ് ഒന്നാം ക്ലാസ്സിൽ അവിടെ ഉണ്ട്. കാര്യം മനസ്സിലായിലെ? ഞാൻ പുള്ളിക്കാരന്റെ സീനിയർ ആണെന്ന്. സ്‌കൂളിലേക്കുള്ള പോക്ക് വരവ് സത്യൻ ചേട്ടന്റെ കാറിലായിരുന്നു. സ്കൂൾ വിട്ടാൽ ആ വെള്ള അംബാസ്സഡർ കാർ നോക്കി ഓടും. ഓട്ടത്തിനിടയിൽ മനസിന്റെ കൊതി ഞരമ്പ് മുറുക്കുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു. വൈകീട്ട് സൈക്കളിൽ വന്നു നിക്കുന്ന ഐസ് ഫ്രൂട്ട് ചേട്ടൻ . സിപ് അപ്പും ഐസ് ഫ്രൂട്ട് എല്ലാം ചേട്ടന്മാർ വാങ്ങി നുണയുന്നത്‍ കൊതിയോടെ ഞാൻ നോക്കി നിക്കാറുണ്ട്. പല കളർ അല്ലെ. മഞ്ഞ,ഓറഞ്ച്, ചുവപ്പു, പച്ച എന്നിങ്ങനെ കുറെ. നമ്മുടെ കയ്യിൽ 5 പൈസ പോലുമില്ല. (അന്ന് അഞ്ചിന്റെ പൈസ കോയിൻ ഉള്ള കാലം ആയിരുന്നു). അങ്ങനെ ഒരു ദിവസം സ്കൂൾ ഫീസടക്കാൻ പൈസ അമ്മ തന്നയിച്ചിരുന്നു. ഫീസിന്റെ ബാക്കി അഞ്ചു രൂപ DAIRYയിൽ തിരിച്ചു നൽകി- ഓഫീസിൽ നിന്ന്. എനിക്കൊരു ഐഡിയ തോന്നി. ഇന്ന് ഐസ് ഫ്രൂട്ട് ഇന്റെ സ്വാദൊന്നറിയണം. അന്ന് വണ്ടിയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു. എന്റെ പൂതി കൈയിലുള്ള പൈസയും കാണിച്ചു ചോദിച്ചു. ഒരു നീല ഐസ് ഫ്രൂട്ട് വാങ്ങിച്ചു താരോ എന്ന്. യാതൊരു ആശങ്കയില്ലാതെ ആ അഞ്ചു രൂപയെടുത്തു ആൾ പോയി സൈക്കിൾ ചേട്ടന്റെ കയ്യിൽ നിന്ന് സംഭവം വാങ്ങി. എന്റെ നാവിന്റെ രസകണികകൾ അതിനെ വാരിപ്പുണർന്നു. എന്നാ ടേസ്റ്റ് ആയിരുന്നെന്നൊ. കാറിൽ കയറി വീട്ടിലെത്തും ഞാൻ അതിന്റെ മധുരം അറിഞ്ഞു. ആ സന്തോഷത്തിന്റെ ഒക്കെ പര്യവസാനം 'അമ്മ സ്കൂളിൽ നിന്ന് വന്നു എന്റെ ഡയറി എടുത്ത് നോക്കിയ ആ നിമിഷം ആയിരുന്നു. നല്ല വൃത്തിയായി ബാലൻസ് അഞ്ചു രൂപ എന്ന് അതിൽ എഴുതിയിട്ടുണ്ടാർന്നു. നുണ പറയാനൊന്നും ഞാൻ മെനക്കെട്ടില്ല. ആദ്യമേ കുറ്റസമ്മതം നടത്തി. അത് കൊണ്ടൊന്നും ചീത്തയും പിച്ചൊന്നും ഒഴിവായില്ല. അതെല്ലാം മുറപോലെ നടന്നു. ചോദ്യാന്വേഷണ ഘട്ടത്തിൽ ആണ് എനിക്ക് പറ്റിയ ചതി മനസ്സിലായത്‌. ഒരു ഐസ് ഫ്രുയ്റ്റിന് അംമ്പത് പൈസ മാത്രമേ ഉള്ളു എന്ന് 'അമ്മ മുന്നേ മനസ്സിലാക്കിയിരുന്നു. ടീച്ചറല്ലേ , അമ്മേടെ സ്കൂളിലും ഇമ്മാതിരി ബിസിനസ് ഉണ്ടാവും. അപ്പോളാണ് ഞാൻ അത് ഓർത്തത്. ഞാൻ ബാക്കി പൈസ ചോദിച്ചതുമില്ല. ആ ചേട്ടൻ തന്നതുമില്ല. ആൾടെ കയ്യിൽ ഒരു ഐസ് ഫ്രൂട്ട് മാത്രം ഉണ്ടായിരുന്നുള്ളു താനും. ചതിച്ചതു ഐസ് ക്രീം കാരനോ എന്റെ സീനിയറായ ചേട്ടനോ?പിറ്റേന്ന് രാവിലെ അമ്മ സത്യൻ ചേട്ടനോട് ഇന്നലത്തെ സംഭവം വിവരിച്ചിരുന്നു. ക്രൈസ്റ്റ് കോളേജിനടുത് വീടുള്ള ആ പയ്യനോട് ചോദിക്കാമെന്നും സത്യൻ ചേട്ടൻ ഉറപ്പു കൊടുത്തു.ഞാൻ ആകെ നാണക്കേട് കൊണ്ട് കാറിൽ കയറി ഇരുന്നു. പിന്നെ ഇമ്മെടെ പയ്യൻ അവന്റെ വീട്ടിൽ നിന്ന് കയറിയപ്പോ, എന്റെ പല്ലുകളെ ഞാൻ കടിച്ചു പൊട്ടിക്കുമോ എന്ന് ഭയന്നു. ഭീകരമായ ക്രോധം...അല്ലെങ്കിൽ ഇപ്പോളത്തെ രീതിയിൽ പറഞ്ഞാ കട്ട കലിപ്പ്. ഞാൻ കേറി മേടി. ഒരു ഇടി. എന്നിട്ടേ കാര്യം ചോദിച്ചുള്ളൂ. ഡിക്കിയിൽ ബാഗ് വെച്ച് സത്യൻ ചേട്ടൻ വരുമ്പോളേക്കും SCENE വഷളായി. സത്യൻ ചേട്ടൻ പിന്നെ ഇടപെട്ടു അന്തരീക്ഷം തണുപ്പിച്ചു. ആൾടെ ചോദ്യം ചെയ്യലിൽ, മറ്റവന്റെ ഉത്തരം എന്നെ സ്തബ്ദ്ധനാക്കി. ഒരു രൂപ മാത്രം ആണത്രേ ഞാൻ കൊടുത്തത്. അതിനു രണ്ടു ഐസ് ഫ്രൂട്ട് വാങ്ങി കൊടുത്തു എന്ന്. എന്റെ ദേഷ്യത്തിന് കയ്യും കണക്കും ഇണ്ടാർന്നില്ല. വീണ്ടും കൈയോങ്ങി. സംഭവം കയ്യിൽ നിന്ന് പോകുന്നു എന്ന് മനസ്സിലായ സത്യേട്ടൻ എന്നെ ഫ്രന്റ് സീറ്റിലേക്ക് ഇരുത്തി.ദേഷ്യത്തിൽ എന്റെ അക്രമവാസന ഉണർത്തിയതിൽ പ്രധാന പങ്കു വഹിച്ചത് ബാബു ആന്റണി ആണ്. അന്ന് ബാബു ആന്റണി പടങ്ങൾ ഇറങ്ങി ഹിറ്റ് ആയ കാലമാണ് . ആൾടെ പടങ്ങളുടെ CASATTE കിട്ടാൻ ഭയങ്കര പാടാന്. മണിച്ചിത്രത്താഴിൽ ശോഭനയിൽ നാഗവല്ലി കയറുന്നത് പോലെ എന്നിൽ ഇടയ്ക്കു ബാബു ആന്റണി കയറാറുണ്ട്. അന്ന് ദുർഗ്ഗാഷ്ടമി ആവാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു.

സ്കൂളിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോളും ഞങ്ങളുടെ ചിറയൽ തുടർന് കൊണ്ടേ ഇരുന്നു. എന്തായാലും ഇന്റർവെൽ ആയപ്പോ എനിക്ക് കൊട്ടെഷൻ ആയി ആൾടെ കൂട്ടുകാർ കൂടെ എത്തി. ഗ്രൗണ്ടിലേക്ക് എന്നെ ഓടിച്ചു. പിന്നെ നല്ല തല്ലായി. എനിക്ക് നന്നായി വേദനിച്ചപ്പോൾ ഞാൻ ഒരു കല്ലെടുത്ത പുള്ളിക്കാരന്റെ നേരെ എറിഞ്ഞു. എല്ലാരുടെയും കുരുത്തം. കൊണ്ടത് നെറ്റിയിലാണ്. അപ്പോളേക്കും അവിടേക്ക് TEACHERS എത്തി. ഹെഡ് മിസ്ട്രസ് ഇന്റെ റൂമിലേക്ക് കൊണ്ട് പോയി. എന്റെ REVENGE STORY ഞാൻ പറഞ്ഞെങ്കിലും, സിനിമയിൽ പോലെ ന്യായം ജയിക്കുകയും, ഹീറോ ഹെഡ് മിസ്ട്രെസ്സിന്റെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു സ്ലോ മോഷനിൽ നടന്നു പൂവുകയൊന്നുമല്ല ഉണ്ടായതു. പകരം നല്ല അടി. ചൂരൽ കൊണ്ട് കൈപ്പത്തിയുടെ മേൽ നല്ല അടി. നല്ല ചൂടോടെ മൂന്ന് എണ്ണം. ഇരു കൈകളിലും. മറ്റവനും കൂട്ടർക്കും മുറയ്ക്ക് കിട്ടി. കൂടെ DIARYയിൽ വീട്ടിലേക്ക് നല്ല ഒരു നീളൻ കുറിപ്പും. ബലേ ഭേഷ്. ഇന്നലെ വീട്ടിൽ കൊടിയേറിയ പെരുന്നാളിന്റെ വെടി കേട്ട് ഇന്നാണ്. എവിടെന്നാവോ തിരി കൊളുത്തി എന്ന് മാത്രമേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു.

തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ ഇന്റർവെൽ ഒക്കെ കഴിഞ്ഞു ഗ്രേസി ടീച്ചർ ഇംഗ്ലീഷ് ക്ലാസ് എടുത്തു തുടങ്ങി.ഞാൻ പതിയെ ചെന്ന് "TEACHER , MAY I GET IN ". ടീച്ചർ ഒരു തീഷ്ണമായ നോട്ടം നോക്കി. കേറി ഇരിക്കെടാ എന്ന് പറഞ്ഞു ബോർഡിലേക്ക് തിരിഞ്ഞു എന്തൊക്കെയോ എഴുതാൻ തുടങ്ങി. ഇനി ഞാൻ ഒരു EXAGGERATION പറയാണ്‌ ട്ടോ. എന്തയാലും ക്ലൈമാക്സ് ഇമ്മക് കളർ ആക്കാമെന്നേ. ക്ലാസ്സിലേക്ക് കയറുമ്പോ സീനിയർസ് ഒക്കെ ആയി ഗ്രൗണ്ടിൽ ഇടിച്ചു വിജയിച്ചു വന്ന ഞാൻ, ഒരു കണ്ണിറക്കി പെൺപിള്ളേർടെ അടുത്ത് ഒരു പുഞ്ചിരി വിതറി , ഷിർട്ടിന്റെ കോളർ ഒന്ന് പൊക്കി ആൺപിള്ളേരോട് കരാട്ടെ ആക്ഷൻ കാട്ടി എന്റെ ഹീറോയിസം സ്ഥാപിച്ചു എന്റെ ബെഞ്ചിലേക്ക് നീങ്ങി. (സത്യത്തിൽ ഉണ്ടായതു നിങ്ങൾ ആലോചിച്ചു മനസ്സിലാക്കിക്കോ)

(NB - അടുത്ത "പ" ഉടൻ , അതുകഴിഞ്ഞാൽ താമസമില്ലാതെ തന്നെ "പെ" )

Thursday, August 29, 2019

നീലാംബരി - മേഘാവൃതം

Scene 1 -11/11/11

ദുബായ് എയർപോർട്ടിലെ വെയ്റ്റിംഗ് ലൗഞ്ചിൽ ഒഴിഞ്ഞ ഒരു COUCHലേക്ക് എന്റെ ഹാൻഡ്ബാഗും ലാപ്ടോപ്പ് ബാഗും വച്ച് ഞാൻ ഒന്ന് വിശ്രമിക്കാൻ ഇരുന്നു . നല്ല ക്ഷീണമുണ്ട്. ഓഫീസിൽ നോർമൽ വർക്ക് ലോഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണ എല്ലാ പ്രവാസികളും pumped up ആയി ഇരിക്കേണ്ട സമയം ആണ് ഇത്. കാരണം മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ എത്തും. അതിന്റെ ആ excitement എന്നിൽ ഉണ്ടെങ്കിലും, എന്തോ ഒന്ന് അതിനെ മറച്ചു നിർത്തുന്നുണ്ടായിരുന്നു. ഞാൻ വാച്ച് നോക്കി. ഇനി ഏകദേശം ഒന്നേക്കാൽ മണിക്കൂർ ഉണ്ട് take off ഇന്. നന്നായി വിശക്കുന്നുണ്ട്. തീരെ വിശപ്പില്ലാത്തപ്പോഴും എമിഗ്രഷൻ കഴിഞ്ഞു വെയ്റ്റിംഗ് ലൗഞ്ചിലേക്ക് വരുന്ന വഴി "TEXAS CHICKEN " എന്നെ മാടിവിളിക്കാറുണ്ട്. കഴിഞ്ഞ ഏഴെട്ടു തവണ ആ പതിവ് തെറ്റിയിട്ടുമില്ല. പക്ഷെ ഇന്ന് ഞാൻ എന്തോ അത് കണ്ടില്ല , അറിഞ്ഞതുമില്ല. എന്നിലെ ചിന്തകളെ ആരോ POINT BLANK ഇൽ ട്രിഗർ വലിക്കാൻ നിൽക്കുന്നത് പോലെ തോന്നി . ഞാൻ ear phone ഊരി ബാഗിൽ ഇട്ടു. ഒന്ന് കണ്ണടച്ച് ഇരുന്നു. നിമിഷങ്ങൾ മതിയായിരുന്നു നേരത്തെ പറഞ്ഞ ആ ചിന്തകൾക് വെടിയേൽക്കാൻ. ചിന്നി ചിതറിയ ആ ചിന്തകൾക്കിടയിലൂടെ അതാ ഞാൻ ആ മുഖം കാണുന്നു. കുറച്ചു നാളായി അത് എന്റെ ചിന്തകളുടെ താളം തെറ്റിക്കുന്നു. നേരെ പോവുന്നു കാറിനെ റോങ്ങ് സൈഡിലേക്ക് കേറ്റി വിടുന്ന മുഖം ആയിരുന്നു അത്. ഞാൻ കണ്ണ് തുറന്നു. ആഹാ ലാലേട്ടൻ തേന്മാവിൻ കോമ്പത്തിൽ പറയുന്നത് പോലെ "ഇപ്പൊ സംഭവം പിടികിട്ടി". അപ്പോളേക്കും എന്നെ ലവൻ തട്ടി വിളിച്ചു.- "വിശപ്പേ-HUNGER". ഡിന്നർ ഫ്ലൈറ്റിൽ കിട്ടുമെങ്കിലും അവനു തീരെ കണ്ട്രോൾ ഇല്ലന്നെ . ഇപ്പൊ തന്നെ ആമാശയത്തിന്റെ പരാതി തീർക്കണമെന്ന് അവനു ശാട്യം. നേരെ ചെന്ന് Texas Crunch അടിച്ചു. അവിടെത്തെ COLESLAW കിടിലൻ ആണ്. ഞാൻ മിക്കപോലും അഡിഷണൽ ഓർഡർ ചെയ്യാറുള്ളതുമാണ് . എന്നാൽ ഇന്നതിനു ഒരു സ്വാദ് കുറവ് പോലെ. സാങ്കേതികമായി ഞാൻ അത് വിശ്വസിക്കുന്നില്ല. എന്റെ മനസ്സും വിശപ്പും തമ്മിലുള്ള ചെറിയൊരു ശീതസമരത്തിന്റെ ബലിയാടായി പാവം COLESLAW എന്നാണ് തോന്നുന്നത്.ഇനി നമ്മുക് ആ മുഖത്തെ കുറിച്ചറിയാൻ അല്പം പിന്നിലേക്ക് പോകാം. ഫ്ലാഷ് ബാക് അത്യാവശ്യമാണ്. അപ്പൊ ശരീ. നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം. അത്ര പുറകിലേക്ക് പോണ്ടാ. ഏകദേശം ഒരു രണ്ടു മൂന്ന് ആഴ്ച.

എല്ലാ ദിവസവും ശിവരാമേട്ടൻ രാവിലെ 08:30 ഇന് മിസ് കാൾ അടിക്കും. ശിവരാമേട്ടൻ ഓഫീസിലെ ഡ്രൈവർ ആണ് കേട്ടോ. ഞങ്ങൾ അൽ ഹംറ യിൽ താമസിക്കുന്നവരെ ആളാണ് പിക്ക് ചെയ്യുക. കൃത്യം 08:50 ഇന് വണ്ടി ഫ്ലാറ്റിനു താഴെ ഉണ്ടാവും. പലപ്പോളും ഫ്ലാറ്റിന്റെ മുന്നിൽ എത്തിയിട്ട് പാവം വെയിറ്റ് ചെയ്യേണ്ടിയും വരാറുണ്ട്. ശിവരാമേട്ടന്റെ ഫോൺ കേട്ട് ഉറക്കത്തിൽ നിന്നുമുണരുന്ന ദിനങ്ങൾ നിരവധി ഉണ്ടായിരുന്നു.മൂടി പുതച്ചുറങ്ങുന്ന പുലരികളിൽ പലപ്പോളും മൊബൈലിലെ അലാറം എന്നെ ഉണർത്തിയിരുന്നില്ല. അത് BLACKBERRY 9790 യുടെ പരാജയമാണോ എന്റെ നിദ്രയുടെ അപ്രാതയാണോ എന്നത് ഇന്നും ഒരു ചർച്ചാവിഷയം ആണ്. (ഇത് വായിക്കുവർക് ഇനി ഇവന് ചെവിക്ക് വല്ല കുഴപ്പമുണ്ടാകും എന്നൊന്നും ചിന്തിക്കേണ്ട. ഡബിൾ സ്ട്രോങ്ങ് ആണ്) വണ്ടിയിൽ 5 to 6 STAFF ഉണ്ടായിരുന്നുള്ളു. ഞാനാണ് ഏക മലയാളി.അതാണ് ശിവരാമേട്ടന് നമ്മളോട് ഒരു സ്നേഹം കൂടുതൽ. പിന്നെ പുള്ളിക്കാരൻ കുന്നംകുളം കാരനാ.ഞങ്ങൾ തൃശ്ശ്ര്ക്കാര്ക് ഞങ്ങടെ ഭാഷ ശൈലി സംസാരിക്കുവരെ കാണുമ്പോ പ്രത്യേക ഒരു ഇതാണ്.

മൂന്നാഴ്ച മുന്നുള്ള ആ പ്രഭാതത്തിൽ എന്നത്തേയും പോലെ 8:30 യുടെ SIREN ഫോണിൽ മുഴങ്ങി. കുളി കഴിഞ്ഞു വന്നതേയുള്ളു. ഇനി DRESS IRONING ഉണ്ട്.ഒരു ചായ ഉണ്ടാക്കണം. അത്രെയേ ഉള്ളു . ഇന്ന് നേരത്തെ താഴെ ചെല്ലാം എന്ന് തീരുമാനിച്ചു. ആ തീരുമാനം ഒരു പരാജയം ആയെന്നു ശിവരാമേട്ടന്റെ അടുത്ത റിങ് ഇൽ മനസിലായി . സമയം 08:50. എന്തായാലും ചായ കുടിച്ചു, ഡോർ ലോക്ക് ചെയ്തു ലിഫ്റ്റിലേക്ക് ഓടി. ബ്രേക്ഫാസ്റ് ആയി ഇഡലി ബെറ്റർ ടെസ്റ്റിൽ വിളിച്ചു ഓർഡർ ചെയ്തു.നമ്മൾ ഇത്തിരി വൈകിയാലും ശിവരാമേട്ടൻ മുഖം കറുപ്പിക്കില്ല. ഞങ്ങൾ ഗഡീസ് അല്ലെ.ഞാൻ വണ്ടിയുടെ FRONT സീറ്റ് ഇൽ കയറി ,വണ്ടി നീങ്ങി. ഒരു മൂന്ന് ഫ്ലാറ്റ് അപ്പുറം ശിവരാമേട്ടൻ വണ്ടി നിർത്തി. ഞാൻ ശിവരാമേട്ടനെ ഒന്ന് നോക്കി . ആകാംഷ നിറഞ്ഞ ആ നോട്ടത്തിൽ, ചോദ്യം വ്യക്തമായതിനാൽ ശിവരാമേട്ടൻ പുഞ്ചിരിയോടെ ഉത്തരം തന്നു.-"പുതിയ ആളാ.പ്രൊക്യൂർമെൻറ് ഡിപ്പാർട്മെന്റിൽ ആണ്."
ഞാൻ തിരിച്ചു ചോദിച്ചു "മലയാളിയാണോ ?"

ഇതാണ് നാട്ടിലെയും ഇവിടെത്തേയും വ്യത്യാസം. നാട്ടിൽ ആണേൽ ഇതേ സീനിൽ ചോദ്യം "പെണ്ണാണോ ?" എന്നായിരിക്കും.അതിനൊരു കൗതുകം കൂടെ ഉണ്ടായിരിക്കും .ഇവിടെ ആ ചോദ്യത്തിന് വല്യ പ്രസക്തി ഇല്ലാത്തതു കാരണം ആണ് അങ്ങനെ ഒരു ശങ്ക ഇല്ലാത്തത്‌ .ഇനിയിപ്പോ പെണ്ണ് ആണെങ്കിൽ തന്നെയും ഭൂരിഭാഗം ഫിലിപ്പീൻസ് മഹിളാമണികൾ ആണ് . പ്രത്യേകിച്ചു ഒരു എഞ്ചിനീയറിംഗ് കോൺട്രാക്ടിങ് കമ്പനിയിൽ.

"അല്ല ...കന്നഡ" -ശിവരാമേട്ടന്റെ ഉത്തരം ഞാൻ കേട്ടെങ്കിലും, എന്റെ ശ്രദ്ധ വണ്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങുന്ന ആളുടെ മേലിൽ മാത്രമായിരുന്നു. "കന്നഡ മാത്രമല്ല ..പെണ്ണാണളിയാ...."ശിവരാമേട്ടൻ അല്ലായിരുന്നു സൈഡിൽ എങ്കിൽ ഇതായിരുന്നനെ ഡയലോഗ്. ഇപ്പൊ അത് മനസ്സിൽ തന്നെ ഒതുക്കി.

പക്ഷെ അത് സാധാ പെണ്ണല്ല. ELITE DRESSING-ELEGANT OUTLOOK-ENTRANCING SMILE-EXQUISITE IN TOTAL. കുറഞ്ഞത് ഇത്രയും വിവരണം തന്നില്ലെങ്കിൽ , അത് ഞാൻ എന്നോട് ചെയ്യുന്ന വഞ്ചന ആവും. പിന്നെ ഇംഗ്ലീഷ് ഉപയോഗിച്ചത് -അത് മലയാളത്തിൽ എനിക്ക് വിവരിക്കാൻ അറിയതു കൊണ്ടാണ് ട്ടാ. ഇനി കുറച്ചു വിശദീകരിക്കാം. നീല ജീൻസ്‌ ,വൈറ്റ് കുർത്ത-ഡാർക്ക് ബ്ലാക്ക് സ്ട്രൈറ് ഹെയർ .ഉയരം ഏകദേശം 5 '6"(ON LOW HEELS). പ്രായം ഏറെക്കുറെ 25-30 ഇടയിൽ ആവണ സാധ്യത .വണ്ടിയിൽ കയറിയപ്പോൾ ഒന്ന് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു .എന്നാൽ അക്കൗണ്ട്സ് DEPARTMENT ലെ ചെക്കൻ കേറി മുട്ടി.ഹിന്ദിയിൽ അവൻ കേറി മുട്ടി.അവൻ ഭോപാൽ കാരണാണ്.എന്തായാലും 5 മിനുറ്റ് മാത്രമേ ഓഫ്‌സൈലേക്ക് ഉള്ളു. വണ്ടിയിൽ നിന്നറങ്ങി പഞ്ചിങ് LOUNGE ലേക്കു എല്ലാരും നടന്നു.അന്നേരം എന്നിലെ കോഴി സ്വഭാവം ഉടലുണർന്നു. "ഹൈ" പെൺപിള്ളേരുടെ അടുത്ത് മിണ്ടി തുടങ്ങാനുള്ള ഏറ്റവും കിടിലം ഐറ്റം ഇതാണ് -ഹൈ . കൂടെ ഒരു INNOCENT പുഞ്ചിരി. ആ കോംബോ യെ വെല്ലാൻ മറ്റൊന്നുമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെ തിരിച്ചു അതെ പുഞ്ചിരിയോടെയും, പിന്നെ ബോണസ് ആയി പേരും DEPARTMENT ഉം കൂടെ ചേർത്ത് പറഞ്ഞു കൈ തന്നു. മുഖത് നല്ല ഗാംഭീര്യത.എനിക്ക് ആൾടെ കോൺഫിഡൻസ് ഇഷ്ടപ്പെട്ടു. ഹാൻഡ്‌ഷാകിൽ നമുക്ക് അത് അറിയാം പറ്റും. എന്റെ മനസ്സ് അത് തന്നെ പറഞ്ഞു. THIS LADY ISN'T JUST SMART BUT DAMN CONFIDENT. ഞാൻ എന്തായാലും ഇവിടെ ആൾടെ പേര് പറയുന്നില്ല .ഇത് ആൾ ഒരിക്കലും വായിക്കില്ല എന്നറിയാം.എന്നാലും അത് ശരിയല്ല.ഇനി ഞാൻ നേരത്തെ ആളെ വർണിച്ചതു നിങ്ങൾക് എല്ലാവര്ക്കും പരിചിതയായ ഒരാളുമായി ഞാൻ ഉപമിക്കാം.രമ്യ കൃഷ്ണൻ . ബാഹുബലിയിലെ ദേവമാതാ. നിങ്ങൾ രമ്യ കൃഷ്ണൻ നായിക ആയ സമയത്തേക്ക് ഓർമകളെ കൊണ്ട് പോയ്കൊള്ളു ട്ടോ. തൊണ്ണൂറുകൾ .പടയപ്പയിലെ രമ്യ കൃഷ്ണന്റെ വല്ലാത്ത ഒരു സാമ്യത. അത് കൊണ്ട് ഞാൻ നിങ്ങൾക്കായി അവരെ വിളിക്കുന്നത് "രമ്യ" എന്നാട്ടോ.

അങ്ങനെ ആദ്യത്തെ സന്തിക്കൽ ഇന് ഇവിടെ തിരശീല വീണു. പിന്നെ എല്ലാ ദിവസം രാവിലെ പരസ്പരം പുഞ്ചിരിക്കും . CASUAL വിഷിങ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനിടയിൽ ഒരു ദിവസം നെറ്റിയിലെ സിന്ദൂരം എന്റെ ശ്രദ്ധയിൽ പെട്ടു. naturally straight തലമുടികൾ പലപ്പോളും ഇതിനെ മറച്ചിരുന്നു.അതാവാം ഞാൻ ശ്രദ്ധിക്കാതിരുന്നത്.അതോ സിന്ദൂരം തൊടാത്തതോ ? എന്തായാലും അതിനുത്തരം എനിക്ക് പിറ്റേന്ന് കിട്ടി. എന്റെ RADAR deep scanning നടത്തിയപ്പോൾ അന്ന് തോട്ടതായി കണ്ടില്ല.കല്യാണം എന്തായാലും കഴിഞ്ഞിരിക്കണം .അതിനുള്ള സാധൂകരണം അവർ അന്ന് തന്നെ തന്നു. പഞ്ചിങ് QUEUE അധികം ആയതിനാൽ കുറച്ചു നേരം ഒന്ന് സംസാരിച്ചു. ഞാൻ ചോദിച്ച വളരെ വിരളമായ ചോദ്യങ്ങൾക്കു ഒറ്റ വാക്കുകളിൽ ഉത്തരം നൽകി. HUSBAND മാത്രമേ ഉള്ളു ഇവിടെ.ഷാർജയിൽ ആണ് ജോലി. സ്വദേശം ബെല്ലാരി. ഞാൻ അധികം ഒന്നും വല്ലാണ്ട് സംസാരിക്കാൻ പോയിരുന്നില്ല. അവർ ഒരു ജൂനിയർ പൊസിഷൻ എംപ്ലോയീ ആയതുകൊണ്ട് എന്നിലുള്ളിലെ ഈഗോയാണോ ,അതോ സംസാരിക്കാനുള്ള ഭയമാണോ എന്നറിയില്ല. ഭാഷ ഒരു വിഷയമായിരുന്നില്ല.She was very comfortable in English. തികച്ചും ഒഫീഷ്യൽ ആയി ആയിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത് . അതിനിടയിൽ ഇടയ്ക്കു ഞാൻ രമ്യയുടെ ഡിപ്പാർട്മെന്റ് യിലേക്ക് പോകുമ്പോൾ, രമ്യ ക്യാബിനിൽ ജോലിയിൽ മുഴുകിയിരിക്കുന്നത് ശ്രദ്ധിക്കാറുണ്ട് . കണ്ടാലും ഞാൻ വളരെ ഒഫീഷ്യൽ ആയുള്ളൂ BOSSY ചിരി മാത്രമേ കൊടുക്കാറുള്ളു. പ്രൊഫഷണലിസം.പ്രൊഫഷണലിസം.

എന്നാൽ കഴിഞ്ഞ ഒരാഴ്ച ആയി ഞാൻ ചെറിയ മാറ്റങ്ങൾ രമ്യ യിൽ കണ്ടു തുടങ്ങി. പണ്ടത്തെ ആ ചിരി ഇല്ല . പുള്ളികാരത്തി കൃത്രിമമായ ചിരി ചിരിക്കുകയാണ് എന്ന് തോന്നി. രണ്ടു മൂന്ന് ദിവസം ഞാൻ ആൾടെ ഡ്രസിങ് യിലും അത് ശ്രദ്ധിച്ചു. ആകെ ഒരു മാറ്റം. സൽവാർ ഖമീസ് ആകെ ചുളിഞ്ഞിരിക്കുന്നു.മുടിയെല്ലാം അശ്രദ്ധമായി തലയിൽ ഒതുക്കി വച്ചിരിക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നുമില്ലാർന്നു. രമ്യയുടെ പഴ്സനാലിറ്റിക്കു ചേരാത്ത ബോഡി ലാംഗ്വേജ് ആയിരുന്നു കണ്ടു വന്നത് . ഫോണിൽ തന്നെയാ നോക്കിയിരിക്കുന്നത്. അല്ലെങ്കിൽ ഹെഡ് ഫോണും വച്ചിരിക്കും.ആർക്കും മുഖം കൊടുക്കാതെ. "നാട്ടിൽ എന്തെങ്കിലും വിഷയം ഉണ്ടാവും". ഞാൻ എന്നെ ആശ്വസിപ്പിച്ചു. പഞ്ചിങ് ചെയ്യാൻ എന്റെ പിന്നിൽ ഉണ്ടായിരുന്നു. "ചോദിക്കണോ? അല്ലെങ്കിൽ വേണ്ട". ഞാൻ എന്റെ പാടും നോക്കി പോയി. .

ഇന്നലെ രാവിലെ ശിവരാമേട്ടൻ രമ്യയുടെ ഫ്ലാറ്റിൽ നിർത്താതെ പോയി. ശിവരാമേട്ടൻ മറക്കില്ല എന്നറിഞ്ഞിട്ടും ഞാൻ ശിവരാമേട്ടന്റെ കയ്യിൽ പിടിച്ചു. "നിർത്തൂ ശിവരാമേട്ടാ ".
"ഇല്ല . ആളിന്നില്ലെന്നു എന്നെ വിളിച്ചു പറഞ്ഞിരുന്നു ".
ഞാൻ വീണ്ടും എന്നെ ആശ്വസിപ്പിച്ചു "വെല്ല പനിയും ആവും പാവം". എന്റെ ചിന്തകളിൽ ശിവരാമേട്ടൻ ബ്രേക്കിട്ടു-
"നാളെയല്ലേ നാട്ടിൽ പോണത് . ഞാൻ പറഞ്ഞത് പോലെ ദാ ഈ ഫോൺ മോന് കൊടുക്കണം.ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്. അവൻ ഇരിഞ്ഞാലക്കുട വന്നു വാങ്ങും" SAMGUNG S2 വിന്റെ BOX കയ്യിൽ വാങ്ങി ഓഫിലേക്ക് കയറി. ഏകദേശം 11 മണിയായപ്പോൾ ഞാൻ HR ഡിപ്പാർട്മെന്റിലേക്ക് പോകുമ്പോൾ, ടാക്സി ഇറങ്ങി ദാ വരുന്നു- രമ്യ. ആൾ ഇന്നലത്തേക്കാൾ മോശമായത് പോലെ തോന്നി.മുഖം താഴ്ത്തി വന്നു പഞ്ച് ചെയ്തു കയറുന്നത് ഞാൻ കണ്ടു.എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും, നാട്ടിൽ പോകേണ്ട കാര്യങ്ങളിൽ ഞാൻ മുഴുകി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ PANTRY യിൽ പോയി ഒരു കോഫീ കുടിച്ചിരിക്കുകയായിരുന്നു. ഞാൻ ജനാലയിലൂടെ നോക്കുമ്പോൾ ഫോണും പിടിച്ചു ഓഫീസിനു പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു സംസാരിക്കുന്ന രമ്യയെ ആണ് കണ്ടത്. സംസാരിക്കുന്നതിനിടയിലൂടെ ഉള്ള അംഗചലനങ്ങൾ കണ്ടു എനിക്ക് സംഭവം അല്പം സീരിയസ് ആണെന്ന് മനസിലായി .രമ്യയുടെ മുഖത്തെ നിസ്സഹായത വളരെ വ്യക്തമായിരുന്നു.അപായകരമായ ഒരു അരക്ഷിതാവസ്ഥ ഞാൻ അവരിൽ കണ്ടു. ഞാൻ PANTRY യിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്ക് അഭിമുഖമായി രമ്യ വരുന്നത് ഞാൻ കണ്ടു. കണ്ണ് നിറഞ്ഞു ,കണ്ണുകൾ കലങ്ങി ചുവന്നു, കവിളുകൾ ചുമന്നിരിക്കുന്നു. സൗന്ദര്യത്തിന്റെ ഒരു ശാപവും ഇതാണ് . ആ മുഖത്തെ ഇങ്ങനെ കാണാൻ ആരും ആഗ്രഹിക്കില്ല . ഞാൻ എന്തായാലും ആഗ്രഹിക്കില്ല. അടുത്തെത്തുമ്പോൾ എന്നിക്ക് ആ വിതുമ്പൽ കൂടെ കേൾക്കാമായിരുന്നു. ഞാൻ എന്തായാലും ചോദിക്കാൻ തീരുമാനിച്ചു. എന്താണ് വിഷയം എന്ന്? ഒരു 24 കാരന് പരിഹരിക്കാൻ പറ്റിയതാണോ എന്നൊന്നും ഞാൻ ആലോചിച്ചില്ല. ഒന്നില്ലേലും കോളേജിൽ നമ്മൾ എത്ര കേസുകൾ ഡീൽ ചെയ്തതാണ്. ഞാൻ രമ്യയെ നോക്കി തന്നെ നിന്നു. കോറിഡോറിൽ നിർത്തി ചോദിക്കാൻ. ആരും ഇല്ലായിരുന്നു. പ്രൈവറ്റ് ആയി സംസാരിക്കാൻ പറ്റിയ ഒരു സാഹചര്യം കൂടെ ആയിരുന്നു. എന്നാൽ രമ്യ അടുക്കും തോറും എന്റെ ജിജ്ജാസ അകന്നു കൊണ്ടേയിരുന്നു. അടുത്തെത്തിയപ്പോൾ എന്റെ മനസ്സ് കീഴടങ്ങി. ഒരു പ്രതിമയെ പോലെ ഞാൻ നിശ്ചലനായി നോക്കി നിന്നു. എന്നാൽ കണ്ണീരാൽ കളങ്കിതമായ ആ നയനങ്ങൾ കൈ കൊണ്ട് തുടച്ചു എന്നെ കടന്നു പോയപ്പോൾ, അവളുടെ ചുണ്ടുകളിൽ നിന്നും ആ വാക്കുകൾ ഞാൻ കെട്ടു " He is so mean". അവിടെത്തന്നെ കൂച്ചുവിലങ്ങിട്ട്‌ പൂട്ടിയിട്ട എന്റെ മനസ്സ്, എന്നെ തിരികെ ചെന്ന് വിഷയം തിരക്കുന്നതിൽനിന്നും വിലക്കി. അത് കൊണ്ട് തന്നെ ആ "HE" ഒരു സസ്പെൻസ് തന്നെയായി. ഞാൻ നേരെ ക്യാബിനിൽ പോയി. നാളെ നാട്ടിൽ പോകുന്നത് കാരണം ഒരുപാടു drawings ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.പക്ഷെ ആകെ ഒരു അസ്വസ്ഥത ആയിരുന്നു. ലഞ്ച് കഴിഞ്ഞു നേരെ ഞാൻ പ്രൊക്യൂർമെൻറ് മാനേജരായി സംസാരിക്കാൻ ഉണ്ടെന്ന വ്യാജനെ പോയി. അവിടെ ആൾടെ പ്രൈവറ്റ് സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളു. ലിൻ - ഫിലിപ്പിനോ ആണ് .എന്റെ ഡിപ്പാർട്മെന്റിൽ ആയിരുന്നു ആദ്യം. രമ്യയുടെ ക്യാബിനിലും ആളില്ല.സാധാരണ ബാഗ് എങ്കിലും കാണേണ്ടതാണ്. ഞാൻ casually രമ്യ ഇല്ലേ എന്ന് ചോദിച്ചു. ഹാഫ് ഡേ ലീവ് എടുത്തു പോയെന്നു LYN പറഞ്ഞു . MIGRAINE എന്നാണത്രെ പറഞ്ഞത്. അപ്പോളേക്കും വീട്ടിൽ നിന്നും വിളി വന്നു.നാട്ടിലേക്കുള്ള കുറച്ചു കൂടെയുള്ള ഐറ്റംസ് ഇന്റെ ലിസ്റ്റ്. വൈകീട്ട് നൗഫലും അരവിന്ദും ഞാനും മാന്നാർ മാളിൽ പോയി purchasing നടത്തി വന്നു. അവന്മാരുടെ ഒപ്പം ആകെ engaged ആയ കാരണം രമ്യ വിഷയം മനസ്സിൽ നിന്ന് പോയി. വളരെ വൈകി ആണ് എത്തിയതെങ്കിലും നാട്ടിലേക്കു കൊണ്ടുപോകേണ്ട luggage പാക്ക് ചെയ്തു. കിടന്നതും ഉറങ്ങിയതും അറിഞ്ഞില്ല.

ഇനി ഇന്ന് രാവിലെ വീണ്ടും ശിവരാമേട്ടൻ എന്നെ പിക്ക് ചെയ്തു രമ്യയുടെ ഫ്ലാറ്റിൽ നിർത്താതെ നേരെ പോയി. ഞാൻ ചോദിക്കാൻ പോയില്ല.ഉണ്ടാവില്ല എന്ന് പറഞ്ഞു കാണും.രാവിലെ അത്യാവശ്യം വേണ്ട പണികൾ ചെയ്തു തീർത്തു.ഇനി ഒരു മാസത്തോളം ഇല്ലല്ലോ. ഞാൻ എല്ലാരോടും യാത്ര പറയാൻ തുടങ്ങി.ഏകദേശം 12 മണിക് ഇറങ്ങണം ഓഫീസിൽ നിന്ന്. ഫ്ലാറ്റിൽ പോയി ഫ്രഷ് ആയി നാലുമണിക്ക് AIRPORTലേക്ക് പോണം. ഇന്നലത്തെ ആ ജിജ്ഞാസ വീണ്ടും തലപൊക്കി തുടങ്ങി എന്നിക്കു. OPERATIONS മാനേജരോട് യാത്ര പറഞ്ഞതിന് ശേഷം ഞാൻ പ്രൊക്യൂർമെൻറ് DEPARTMENTലേക്കു പോയി. LYN ഇനോട് ഞാൻ യാത്ര പറഞ്ഞു. രമ്യയുടെ ക്യാബിനിൽ ആളെനക്കം കണ്ടില്ല. ചോദിച്ചപ്പോൾ ഇന്നും ലീവ് ആണെന്ന് പറഞ്ഞു. മനസ്സിൽ ആകെ ഒരു ഉൽകണ്ഠനിറഞ്ഞിരുന്നു . പിന്നെ നാട്ടിൽ പോകുന്നതിന്റെ തിരക്കിൽ അത് എങ്ങോ മാഞ്ഞുപോയി.

ഇന്നലെ മുതലൊള്ള ഓട്ടങ്ങൾക് എല്ലാം ശേഷം പിന്നെ ദാ ഇപ്പോളാണ് ഒന്ന് RELAXED ആയിരിക്കുന്നത്. നാട്ടിൽ വെക്കേഷന് വരുമ്പോ എത്ര വാങ്ങിയാലും തീരില്ല. എന്നാലും അതൊരു രസമാ. എനിക്ക് നല്ല മനഃസംതൃപ്തി തരുന്ന ഒരു കാര്യാ. ഇവിടെ ഈ LOUNGE ഇൽ കുറച്ചു നേരം ഒന്ന് വിശ്രമിക്കാൻ ശ്രമിക്കുകയായിരുന്നു . അവിടേക്കാണ് ആ മുഖം വീണ്ടും എന്നെ പിന്തുടർന്ന് കയറിയത്. ഞാൻ പല ആലോചനകളിൽ മുഴുകി. ഒരുപാട് സിനിമകൾ കാണുന്നത്കൊണ്ട് എല്ലാം സിനിമാറ്റിക് ആവുന്നുണ്ടോ എന്ന് സംശയം. എന്നാലും ആരാണയാൾ. എന്താണ് അവർ തമ്മിലുള്ള പ്രശ്നം. സ്വന്തം ഭർത്താവ് ആവാനാണ് സാധ്യത എന്ന് എന്നിലെ ഇന്റ്യൂഷൻസ് എന്നെ ധരിപ്പിക്കാൻ ശ്രമിച്ചു. FLIGHT BOARDING CALL എന്റെ മുന്നിലുള്ള സമസ്യകളെ താത്കാലികമായി നീക്കി.

SCENE 2 - 30/08/19

ഇന്നിതെഴുതുമ്പോളും എനിക്ക് ആ ചോദ്യത്തിനുത്തരം അറിയില്ല. ആ ചോദ്യം മാത്രമല്ല അവരെ കുറിച്ച് ഒന്നും തന്നെ അറിയില്ല.പേരും നാടുമൊഴികെ ഒന്നും. വെക്കേഷന് കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ ലിന്നിൽ(LYN) നിന്നും അറിയാൻ കഴിഞ്ഞത് രമ്യ ഞാൻ പോയി രണ്ടാഴ്ചക്കുള്ളിൽ RESIGN ചെയ്‌തെന്നാണ്. അവർക്കു എന്തോ PERSONAL PROBLEMS ഉള്ള പോലെ ലിന്നിനും തോന്നിയത്രേ. ഫിലിപ്പീനോസിനൊക്കെ അത് തോന്നണമെങ്കിൽ അതിന്റെ വ്യാപ്തി ഒന്ന് ആലോചിച്ചു നോക്ക്. ഞാൻ എംപ്ലോയീസ് ലോഗ് ഇൻ ലിസ്റ്റിൽ രമ്യയുടെ ഫുൾ നെയിം നോക്കി. അന്ന് വൈകിട്ട് ഓഫീസിൽ നിന്ന് ചെന്ന ശേഷം രമ്യയുടെ ഫ്ലാറ്റിലേക്ക് ചെന്നു. സെക്യൂരിറ്റി യോട് രമ്യയുടെ ഫ്ലാറ്റ് ഏതാണെന്നു ചോദിച്ചു (HUSBAND ഇന്റെ പേര് വെച്ചാണ് ചോദിച്ചത്). ഞാൻ ഒരു ദിവസം വൈകി പോയി. അവർ ആ ഫ്ലാറ്റ് VACATE ചെയ്തു പോയത്രേ. സെക്യൂരിറ്റി പറഞ്ഞതനുസരിച്‌ അവർ മൂന്ന് മാസം മാത്രമേ ആയുള്ളൂ അവിടെ. എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ലത്രേ. ഓഫീസിലും ഞാൻ പിന്നെ അധികം ഒന്നും തിരക്കാൻ നിന്നില്ല.

രമ്യ ഒരു സമസ്യ ആയി തന്നെ എന്റെ മുന്നിൽ ഇരിക്കുയാണ്. ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരുപാടു പേർ എന്റെ മനസ്സിനുള്ളിലെ ഒരു മുറിയിൽ പല ബെഞ്ചുകളിൽ ഇരിപ്പുണ്ട് . അതിൽ ഒരറ്റത്തു ദാ രമ്യയും ഉണ്ട്.തല കുനിച്ചു തന്നെ. ആ പാറിപ്പറക്കുന്ന മുടികൾ മുഖത്തെ മറച്ചിരിക്കുന്നു.ആ മുടികൾക്കിടയിലൂടെ പക്ഷെ എനിക്ക് ആ മുഖം കാണം.കണ്ണുകളും. ആ കണ്ണുനീർ ഇന്നും മാഞ്ഞട്ടില്ല.

(NOTE: Neelambari is the character name of Ramya Krishnan in the movie PADAYAPPA (A coincidental metaphor?)
.....നീലാംബരി - മേഘാവൃതം means BLUE SKY -EVER CLOUDY)

Saturday, May 16, 2015

Riding – Beyond passion, beyond desire, beyond limits

Passion and desire seems never to be held up by any limits whatsoever, as far as I am concerned. In a single word I would put it as “limitless”. I am not confining this to any particular domain but infact this holds true for anything and everything that I inhale and exhale. But right now to be specific, on this piece of writing let me redirect your perception to the protagonist here : The ferocious stallion on wheels – My Motorbike (I have been seeing too many late 90s mohanlal movies off late, so can’t blame me for introducing my hero in such voguish posture).

Christened as “Glamour” by Hero Honda, he became a part and parcel of my life ever since November 2009. And if you wonder why this I should brag this much about such a bike(after all not a legendry RX 135 or the bullets nor is the elite category of 500 +) , all I could manifest would be a silly little grin. For all those who haven’t shut the window or crumpled the paper, here goes the synopsis and plot of the play.

Engineer in the making, was what I called myself in the first few months of my first job after my college. And the happiest moment those days were when my Sony Ercicsson beeped the SMS “ Your salary has been credited to HDFC bank……………”. And you know at that moment, the contentment and felicity knew no bounds. And few months went by and obviously the banks monthly SMS’s last word….”and your final balance is …………” was agglomerating and the desire which I had relished in the very beginning slowing started sniffing in my good old den and subjectively it vomited out 3 desires;
1. Bike- clear options – Hero Honda CBZ followed by Honda Unicorn
2. Laptop
3. Ray Ban aviator
And it was not a tedious pick and my forefinger voted “Bike”…And unfortunately the two variants I had eyed on were too unfortunate to be my cheque leafs barter exchange. God had not blessed me with the “pool of patience” which was imperative to own them. Its booking was for 6 months and I instantaneously took a u turn on my decision and I covet someone’s desire –Yes… Its gonna be Hero Honda Glamour. And it was that day (which I don’t remember-date to be precise) when I finally became a rider with my own machine.

And ever since the PWD’s assets have been ruthlessly tortured by my unrelenting macho machine. I owe sympathy to those roads and their parents (PWD). I think I am being too sarcastic here. And the roads and the vehicle will have many odes to tell and it loots my meager patience (which I am right now running on reserve) to explain all those. But I don’t know…today a thought glimmered through me albeit for a second. “Why not I sell my bike?” And my adamant self gave a scorn “NOOOO”. And this marked the birth of this blog.

“More than a mere machine it was an aid to you..Rather than just riding off with shiny goggles and clumsy drifts which a 22 year old would actually yearn to do, it served your basic need “Your Bread”. Look back to those days dear. Rewind your memories down the lane. Yes it did miss you when you were in Dubai. But your yearly visits did suffice its thirst not for petrol but to have that racing fingers on the handles accelerating to gear up the against the challenges ahead. And yes now settled in your domicile, have it been too old to be pushed down to the doors of retirement homes or have the glamour’s glamour been shredded. And new entrants in the market are no scapegoat of your laments on your bikes condition. Don’t forget the exhilaration of the races, the scenes of jubilation ..all not only because of the youthful exuberance in you, but coz its two tyres balanced you to your destination, without a single bruise or a scar… It did held you on its back and never have it let you down. It was him who was the chariot of your love..and it was him who seated your lady for your first ride together… Ask your mate...Don’t think she will woo your decision to change him….Sandeep…think..think over…your call”

Come on….enough of this introspection. Well I am no astrologer to predict the tomorrow... But I my conscience guarantees today and today I affirm my statement: Glamour Stays On...And it rides me beyond my passions, beyond my desires and beyond my limits…And I pray there is no “tomorrow”.

Sunday, November 9, 2014

The Onset Of Monsoon


The "rain" had always been an integral part of me, irrespective of my age or rather to give a better perspective, the phases of life I have been through from the very childhood..And today quite a coincidence though now i am completely drenched in it. I will be using rain as a metaphor in this piece of writing as in the case of the legendary movie "Thoovanathumbigal" penned by the maestro -Padmarajan. I owe him now for creating a such a comprehensive realm which have paved the way for people like me to have an introspection on myself-Why the rain have suddenly turned out to be a synonymn of my love/my soul/my self????? It's the essence which rains create that makes you fall in love with it. Whether it's the smell of the first rains that seduces you to pour out your heart's hidden desires for your loved one or makes you take that pen to paper to express unsaid feelings in a poem or unleash your passion on the canvas with colours reflecting the vivid moods the rains get you into. I have used poem there as its a better icing on the cake whereas a blog isn't. I would rather have been a poet to pen down odes with rains as the backdrop. Okkey now...Enough of all those gimmicks..Back to my business now..Let me be precise with the dates...15/09/2014...The onset of monsoon in my life...When the nature has bid adieu to its monsoon season here, Sandeep has suddenly found his own "rain" and unlike the former one, it is not seasonal but eternal. And yes it was the same day which triggered my monsoon (its been showering since then) and yes the imperishable reality of my life was mizzling lightly, with each of the droplets witnessing my delight in my eyes and whispering in my ears with ecstasy "It's gonna drizzle in each and every pulse of your breath"...And indeed it is...Let me put it my mother tounge here...I cant find any other sentence which can do justice to my thoughts/my feel/my love other than this- " VARSHA KAALAM PEYTHIRANGUKAYAAYI" (TO BE CONTINUED)

Monday, June 27, 2011

ഗള്‍ഫിലെ ഒരു വെള്ളിയാഴ്ച


പല വെള്ളിയാഴ്ച്ചകളും കടന്നുപോയ ഈ പ്രവാസി ജീവിതത്തില്‍, സ്വതവേ ഒരു കാര്യവും നടക്കാത്ത ഇന്നലെയ(24-06-2011) ഒന്നോര്‍ക്കുകയാണ് ഞാന്‍.

സാധാരണ ഗതിയില്‍ ദുബൈയിലോ ഷാര്‍ജയിലോ ആയി ചിലവഴിക്കുന്ന വെള്ളിയാഴ്ച ഇത്തവണ സ്വന്തം മേചില്‍പുരമായ Al Hamra യില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. അതിനു പിന്നിലെ കാരണങ്ങള്‍ രണ്ടാണ്.
1) രണ്ടു സുഹൃത്തുക്കള്‍(കുരിയനും മമ്മുട്ടി യും) വരാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ ഒന്ന് കൂടണം,(വിപിന്‍ എയാണ് ഞാന്‍ മമ്മുട്ടി എന്ന് ഉദ്ദേശിച്ചത്. കോളേജില്‍ പഠിച്ചത് കൊണ്ട് അവനു കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. മമ്മുട്ടി എന്ന ചെല്ലപേര്. അത് വേറൊന്നും കൊണ്ടല്ല, ഏകാപക്ഷിയമായി മമ്മുടിക്ക് വേണ്ടി പൊരുതും-തോല്കും വരെ..വെറുമൊരു ആരാധനയുടെ പേരില്‍ ചെല്ലപേര് വീഴുന്നത് ഒരു ഭാഗ്യമാണ്..പക്ഷെ ലാലേട്ടന്റെ പേര് ആര്‍കും വീണില്ല..കാരണം ഒരായിരം പേര്‍ക് ഒരേ ചെല്ലപേര് വീണാല്‍ അത് ശരിയല്ലല്ലോ)
2) അലക്ക് എന്ന മഹായാനം കുറച്ചു നാളായിട്ട് നടനിട്ടില്ല. ഉടുതുണി ഒരു പ്രശ്നമായേക്കും എന്ന ചിന്ത എന്നെ അലട്ടാതിരുനില്ല .

വ്യാഴാഴ്ച വയ്കീട്ടു kuriyan ന്‍റെ call വന്നപ്പോളാണ് അവന്മാര്‍ പരിപാടി ഈ വരുന്ന ആഴ്ചയിലെക്ക് മാറ്റി എന്ന് പറയണേ. 6 30 യോടെ ഓഫ്സില്‍ നിന്നും ഇറങ്ങി Al Hamra Mall ഇനെ ലക്‌ഷ്യം വച്ച് നടന്നു.കൂടെ സഹാവാസികള്‍ ഋഷിയും അരുണും. പിറ്റേന്ന് പാകിസ്താനി ബിരിയാണി വയ്കാന്‍ പ്ലാനിട്ടു. spinneys ഇല്‍ നിന്ന് സകല raw materials (ചിക്കന്‍ മുതല്‍ വെള്ളുള്ളി വരെ) വാങ്ങി. എന്താ തിരക്ക്. സകല ടീമുകളും ഇറങ്ങിയിട്ടുണ്ട്. beverages ഇന്റെ കടയില്‍ ആണ് നല്ല തിരക്ക്. അത് നമ്മുടെ നാട് പോലെ തന്നെ. പിന്നെ supermarket ആയതു കൊണ്ട് queue നിക്കണ്ട.

Mall ഇന്റെ അങ്ങേ അറ്റത്താണ് Food Court. വെള്ളിയാഴ്ചകളില്‍ അത് ഒരു നിര്‍ബന്ധമാ. ഋഷി as usual Lebonese Experssil പോയി അവന്‍റെ ഏറ്റവും ഇഷ്ടപെട്ട lebaneese ഷവര്‍മ ഓര്‍ഡര്‍ ചെയ്തു. ഞാനും അരുണും Texas ഇലെ ഒരു mixed ബര്‍ഗര്‍ കൊണ്ട് ടാബിളിലേക്ക് വന്നു. അപ്പുറത്തുള്ള സായിപ്പും ഭാര്യയും ഇന്ത്യന്‍ cusainile മസാല ദോശ വാങ്ങിയിട്ട് കഷ്ടപ്പെട്ട് കഴിക്കുനത് കണ്ടപ്പോള്‍ ഒന്ന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സാമ്പാറും ചമ്മണ്ടിയും മിക്സ്‌ ചെയ്തു കഴിക്കാന്‍ അവര്‍കുണ്ടോ അറിയുന്നു? നമ്മള്‍ അവരുടെ ഭക്ഷണവും അവര്‍ ഭക്ഷിക്കുന്നത് നമ്മുടെ വിഭവങ്ങളും-എന്തൊരു വിരോധാഭാസം?

രിഷിക് വേശുപ്പു തീര്‍ന്നില്ല.ഒരെണ്ണം കൂടെ പോയി വാങ്ങിച്ചു. ഞാനും അരുണും BR ഇല്‍ നിന്നും ഓരോ sundays ഉം കൂടെ അകത്താക്കി നേരെ റൂമിലേക്ക്‌ തിരിച്ചു. Mall ഇന് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും കൂട്ടം കൂടി പൊതിഞ്ഞു ഈന്തപനകളെ ആക്രമിക്കുന്നതു കണ്ടു. സംഭവം മനസ്സില്ലായി. ഈന്തപഴം പഴുത്തു തുടങ്ങി. ചക്കപഴത്തില്‍ ഈച്ച പൊതിഞ്ഞത് പോലെയുള്ള ആ കാഴ്ച രസകരമായിരുന്നു. ഞങ്ങളും വിട്ടില്ല. പഴുത്തു വരണേ ഉള്ളു. എന്നാലും നല്ല രുചി ഉണ്ട്. കുറെ പറിച്ചു തിന്നു. വയര്‍ ഫുള്‍ ആയിട്ട് പോലും ആക്രാന്തത്തിനു ആര്‍കും കുറവ് കണ്ടില്ല. പോരാത്തതിനു കുറെ പൊട്ടിച്ചു കവറിലിട്ടു ഞങ്ങള്‍ മന്ദം മന്ദം ഞങ്ങളുടെ പാര്‍പ്പിടത്തിലേക്ക്‌ നീങ്ങി. ചെന്ന് ഒരു കുളി പാസ്‌ ആക്കി വന്നു TV വച്ചു നോക്കി. അതാ ഇന്ത്യയുടെ കപ്പിത്താന്‍ ധോണി wicket ഉം പൊക്കി ഓടുന്നു. വീണ്ടുമൊരു test വിജയം. പക്ഷെ മിസ്സ്‌ ആയി. കളി കാണാന്‍ പറ്റിയില്ല. highlights കാണാനും മൂടില്ല. നേരെ ലാപ്‌ തുറന്നു. സാമുഹിക വലകലായ facebook,linked in തുടങ്ങിയവ ഒന്ന് തുറന്നു. ചാറ്റിങ് ഇനും ചീടിംഗ് ഇനും മൂടില്ല. എല്ലാവരും കൂടി ഇരുന്നു റമ്മി കളിച്ചു. അത് 2 മണി വരെ നീണ്ടു.

എന്‍റെ നോക്കിയ ഫോണ്‍ വീണ്ടും മണിയടിച്ചു തുടങ്ങി. കാള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ vasan ഇല്‍ നിന്ന്. ഇന്നലെ രാത്രി breakfast വിളിച്ചു പറഞ്ഞിരുന്നു. കാള്‍ കട്ട്‌ ചെയ്തു മൊബൈലില്‍ സമയം നോക്കിയപ്പോള്‍ 9 am. അരുണിന്‍റെ ഉറക്കത്തിനും തിരശീല വീണിരിക്കുന്നു.ഋഷി പുതപ്പും മൂടി നല്ല ഉറക്കമാ. പാര്‍സല്‍ താഴെ നിന്ന് പോയി വാങ്ങി ഞങ്ങള്‍ രണ്ടു പേരും അത്യാവശ്യം രാവിലത്തെ പരിപ്പാടികള്‍ കഴിച്ചിട്ട് മസാല ദോശ അടിച്ചു.വെള്ളിയാഴ്ചകളില്‍ മറ്റവന് ഈ പ്രാതല്‍ എന്ന പരിപാടി ഇല്ല.12:00 മണിക്കേ ആശാന്‍റെ ഉറക്കത്തിനു വിരാമം ഉണ്ടാവൂ. പിന്നെ നാട്ടിലെകുള്ള വിളികളുമായി ഒരു മണികൂറോളം മുഴുകിയിരുന്നു.

ലാപ്ടോപ് ഇല്‍ പാക്‌ ബിരിയാണി നോക്കി ഞങ്ങള്‍ അടുക്കളയില്‍ കത്തിയും കഠാരയും ആയി അംഗം വെട്ടു തുടങ്ങി. ഫുള്‍ വോളിയത്തില്‍ പാട്ടും വെച്ചിട്ടുണ്ട്. കുക്കിംഗ്‌ വിത്ത്‌ മ്യൂസിക്‌ ഒരു പ്രത്യേക സുഖം തന്നെയാ. ഈ കൊലഹലങ്ങള്‍ക്കിടയിലും ഒരനക്കവും ഇല്ലാതെ ഋഷി കൂര്‍കം വലിച്ചു ഉറങ്ങുന്നു. പാചകം തകൃതിയായി മുന്നോട്ടു പോയി. ഇടയ്ക്കു ഡൌട്ട് വന്നപ്പോള്‍ എന്‍റെ കുക്കിംഗ്‌ consultant ആയ വല്ല്യെട്ടനെ വിളിച്ചു സംശയം നിവാരണം ചെയ്തു. എന്തായാലും 2 മണികൂര്‍ നേരത്തെ പണിക്കു ശേഷം ഇതാ ഞങ്ങളുടെ മുന്പില്‍....സാക്ഷാല്‍ ബിരിയാണി..അതും പാക്‌ ബിരിയാണി...ടേസ്റ്റ് നോക്കി. wooow..കൊള്ളാം..അത് പാക്‌ ബിരിയാണി തന്നെ ആണോ എന്നുറപ്പില്ല. അല്ല ഒരു പേരില്‍ എന്തിരിക്കുന്നു ..പ്രഞ്ചിയെട്ടന്‍ പറഞ്ഞത് പോലെ സംഭവം ആകെ കളര്‍ ആയിട്ടുണ്ട്‌ . എന്തായാലും ഞങ്ങളുടെ കുക്കിംഗ്‌ വിജയം എന്നതിന്‍റെ ഉദാഹരണം ആണ് ഋഷി മണം പിടിച്ചു എണീറ്റു വന്നത്. സര്‍ലാസ് ഉണ്ടാക്കി നേരെ ഫുഡ്‌ അടി ആരംഭിച്ചു.ഓഒ..ഇപ്പോളും ഇതെഴുതുമ്പോള്‍ വായില്‍ വെള്ളമൂറുന്നു. TV വച്ചപ്പോള്‍ ഏഷ്യാനെറ്റില്‍ വര്‍ണപ്പകിട്ടു സിനിമ. മോഹന്‍ലാലിന്‍റെ പടങ്ങള്‍ എത്ര കണ്ടാലും മതി വരാത്തത് കാരണം വീണ്ടും സിനിമ ഫുള്‍ ഇരുന്നു കണ്ടു.

വയ്കുന്നേരം വിജയ്‌ വിളിച്ചു. Nakheel ഇല്‍ പോയി seniors കാണാമെന്നു പറഞ്ഞു. ഒരു തവണ മാത്രമേ കാണാന്‍ ഉള്ളതെ ഉള്ളു എന്നത് കൊണ്ട് ഞാന്‍ പറഞ്ഞു അടുത്ത ആഴ്ച സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ വരുമ്പോള്‍ പോയി കാണാമെന്നു. പിന്നെ താഴെ കടയില്‍ പോയി ഒരു ചായയും സമുസയും കഴിച്ചു നടക്കാന്‍ ഇറങ്ങി.ബീച്ചില്‍ പോയല്ലോ കളിക്കാന്‍? അതോ പൂളില്‍ ഒരു നീരാട്ട് മതിയോ? അതോ രണ്ടും കല്പിച്ചു grand ഇലേക്ക് പടത്തിന് പോകണമോ? അവസാനം ഈ പറഞ്ഞതെല്ലാം മാറ്റി നിര്‍ത്തി ചുമ്മാ നടക്കാമെന്ന് പറഞ്ഞു. വയറില്‍ കിടന്നു കറങ്ങുന്ന ബിരിയാണി ഒന്ന് ദഹിക്കെണ്ടേ ? ഗോള്‍ഫ് ക്ലബ്‌ വരെ ഞങ്ങള്‍ നടന്നു. നടക്കുമ്പോള്‍ ഓരോരുത്തരും അവരവരുടെ ഓരോ ഓര്‍മ്മകള്‍ അയവരുതു കൊണ്ടേയിരുന്നു. അത് കേള്‍കാന്‍ നല്ല രസമാ. തിരിച്ചു വരണ വഴി സുഹൃത്തിന്റെ ഫ്ലാറ്റ് ഇല്‍ കയറി. അവിടെ അവന്റെ റൂം മേറ്റ്‌ നാട്ടില്‍ നിന്നും വന്നിറങ്കിയിട്ടെ ഉള്ളു. നാട്ടിലെ പലഹാരങ്ങള്‍-അച്ചപ്പവും അലുവയും ഒക്കെ അകത്താകി കുറേ നേരം നുണ പറഞ്ഞിരുന്നു. 8 30 യോടെ ഞങ്കളുടെ ഫ്ലാടിലേക്ക് തിരിച്ചു. അവിടെ പോയി കുറച്ചു നേരം ഇരുന്നതിനു ശേഷം മുഷിഞ്ഞ തുണി എടുത്തു washing machinil എടുതിട്ടു ഓണ്‍ ചെയ്തു. നമ്മുടെ പണി കഴിഞ്ഞു.ഇനി ആ പാവം കഷ്ടപെടും.

ഒരു വെള്ളിയച്ച ഇതാ പുറത്തെങ്ങും പോകാതെ കഴിഞ്ഞു പോയിരിക്കുന്നു. ഇവിടത്തെ വണ്ടികളുടെ പോലെ തന്നെയാ സമയവും. രണ്ടും നാട്ടില്ലേ ഇരട്ടി വേഗത്തിലാണ് പാച്ചല്‍. എല്ലാവരും laptop ഉകളില്‍ friday night blockbuster ഉമായി settle ആയി. ഞാന്‍ തിരഞ്ഞെടുത്തത് റെഡി എന്ന സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു. പടം കൊഴപ്പമില്ല എന്നെ പറയാനാവൂ. വെല്ല്യ ഗുമ്മൊന്നുമില്ല. ലാപ്ടോപ് ഓഫ് ചെയ്തു നോക്കിയപ്പോള്‍ ബാക്കി രണ്ടെണ്ണവും ലാപ്‌ സ്ക്രീനില്‍ കണ്ണും നട്ടിരികുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാന്‍ എന്‍റെ ലൈറ്റ് ഓഫ്‌ ചെയ്തു പുതപ്പിനടില്‍ അഭയം പ്രാപിച്ചു. എല്ലായാഴ്ചയും ഈ നേരത്ത് വരുന്ന അവന്‍ ഇന്നും എന്‍റെ അടുക്കലേക്കു വരാതിരുന്നില്ല-ആരാണന്നല്ലേ-വേറെ ആരുമല്ല "മടി"-നാളെ വീണ്ടും എനിക്ക് കുളിച്ചൊരുങ്ങി പോകണ്ടേ ആപീസിലേക്ക്??? അതും ഒരു രസം തന്നെ. എന്തായാലും സ്വയം ഒരു ശുഭരാത്രി നേര്‍ന്നുകൊണ്ട് ഞാന്‍ സുന്ദരമായ നിദ്രയിലേക്ക് സ്വയമലിഞ്ഞു.