പല വെള്ളിയാഴ്ച്ചകളും കടന്നുപോയ ഈ പ്രവാസി ജീവിതത്തില്‍, സ്വതവേ ഒരു കാര്യവും നടക്കാത്ത ഇന്നലെയ(24-06-2011) ഒന്നോര്‍ക്കുകയാണ് ഞാന്‍.
സാധാരണ ഗതിയില്‍ ദുബൈയിലോ ഷാര്‍ജയിലോ ആയി ചിലവഴിക്കുന്ന വെള്ളിയാഴ്ച ഇത്തവണ സ്വന്തം മേചില്‍പുരമായ Al Hamra യില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. അതിനു പിന്നിലെ കാരണങ്ങള്‍ രണ്ടാണ്.
1) രണ്ടു സുഹൃത്തുക്കള്‍(കുരിയനും മമ്മുട്ടി യും) വരാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ ഒന്ന് കൂടണം,(വിപിന്‍ എയാണ് ഞാന്‍ മമ്മുട്ടി എന്ന് ഉദ്ദേശിച്ചത്. കോളേജില്‍ പഠിച്ചത് കൊണ്ട് അവനു കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്. മമ്മുട്ടി എന്ന ചെല്ലപേര്. അത് വേറൊന്നും കൊണ്ടല്ല, ഏകാപക്ഷിയമായി മമ്മുടിക്ക് വേണ്ടി പൊരുതും-തോല്കും വരെ..വെറുമൊരു ആരാധനയുടെ പേരില്‍ ചെല്ലപേര് വീഴുന്നത് ഒരു ഭാഗ്യമാണ്..പക്ഷെ ലാലേട്ടന്റെ പേര് ആര്‍കും വീണില്ല..കാരണം ഒരായിരം പേര്‍ക് ഒരേ ചെല്ലപേര് വീണാല്‍ അത് ശരിയല്ലല്ലോ)
2) അലക്ക് എന്ന മഹായാനം കുറച്ചു നാളായിട്ട് നടനിട്ടില്ല. ഉടുതുണി ഒരു പ്രശ്നമായേക്കും എന്ന ചിന്ത എന്നെ അലട്ടാതിരുനില്ല .
വ്യാഴാഴ്ച വയ്കീട്ടു kuriyan ന്‍റെ call വന്നപ്പോളാണ് അവന്മാര്‍ പരിപാടി ഈ വരുന്ന ആഴ്ചയിലെക്ക് മാറ്റി എന്ന് പറയണേ. 6 30 യോടെ ഓഫ്സില്‍ നിന്നും ഇറങ്ങി Al Hamra Mall ഇനെ ലക്‌ഷ്യം വച്ച് നടന്നു.കൂടെ സഹാവാസികള്‍ ഋഷിയും അരുണും. പിറ്റേന്ന് പാകിസ്താനി ബിരിയാണി വയ്കാന്‍ പ്ലാനിട്ടു. spinneys ഇല്‍ നിന്ന് സകല raw materials (ചിക്കന്‍ മുതല്‍ വെള്ളുള്ളി വരെ) വാങ്ങി. എന്താ തിരക്ക്. സകല ടീമുകളും ഇറങ്ങിയിട്ടുണ്ട്. beverages ഇന്റെ കടയില്‍ ആണ് നല്ല തിരക്ക്. അത് നമ്മുടെ നാട് പോലെ തന്നെ. പിന്നെ supermarket ആയതു കൊണ്ട് queue നിക്കണ്ട.
Mall ഇന്റെ അങ്ങേ അറ്റത്താണ് Food Court. വെള്ളിയാഴ്ചകളില്‍ അത് ഒരു നിര്‍ബന്ധമാ. ഋഷി as usual Lebonese Experssil പോയി അവന്‍റെ ഏറ്റവും ഇഷ്ടപെട്ട lebaneese ഷവര്‍മ ഓര്‍ഡര്‍ ചെയ്തു. ഞാനും അരുണും Texas ഇലെ ഒരു mixed ബര്‍ഗര്‍ കൊണ്ട് ടാബിളിലേക്ക് വന്നു. അപ്പുറത്തുള്ള സായിപ്പും ഭാര്യയും ഇന്ത്യന്‍ cusainile മസാല ദോശ വാങ്ങിയിട്ട് കഷ്ടപ്പെട്ട് കഴിക്കുനത് കണ്ടപ്പോള്‍ ഒന്ന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സാമ്പാറും ചമ്മണ്ടിയും മിക്സ് ചെയ്തു കഴിക്കാന്‍ അവര്‍കുണ്ടോ അറിയുന്നു? നമ്മള്‍ അവരുടെ ഭക്ഷണവും അവര്‍ ഭക്ഷിക്കുന്നത് നമ്മുടെ വിഭവങ്ങളും-എന്തൊരു വിരോധാഭാസം?
രിഷിക് വേശുപ്പു തീര്‍ന്നില്ല.ഒരെണ്ണം കൂടെ പോയി വാങ്ങിച്ചു. ഞാനും അരുണും BR ഇല്‍ നിന്നും ഓരോ sundays ഉം കൂടെ അകത്താക്കി നേരെ റൂമിലേക്ക് തിരിച്ചു. Mall ഇന് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും കൂട്ടം കൂടി പൊതിഞ്ഞു ഈന്തപനകളെ ആക്രമിക്കുന്നതു കണ്ടു. സംഭവം മനസ്സില്ലായി. ഈന്തപഴം പഴുത്തു തുടങ്ങി. ചക്കപഴത്തില്‍ ഈച്ച പൊതിഞ്ഞത് പോലെയുള്ള ആ കാഴ്ച രസകരമായിരുന്നു. ഞങ്ങളും വിട്ടില്ല. പഴുത്തു വരണേ ഉള്ളു. എന്നാലും നല്ല രുചി ഉണ്ട്. കുറെ പറിച്ചു തിന്നു. വയര്‍ ഫുള്‍ ആയിട്ട് പോലും ആക്രാന്തത്തിനു ആര്‍കും കുറവ് കണ്ടില്ല. പോരാത്തതിനു കുറെ പൊട്ടിച്ചു കവറിലിട്ടു ഞങ്ങള്‍ മന്ദം മന്ദം ഞങ്ങളുടെ പാര്‍പ്പിടത്തിലേക്ക് നീങ്ങി. ചെന്ന് ഒരു കുളി പാസ് ആക്കി വന്നു TV വച്ചു നോക്കി. അതാ ഇന്ത്യയുടെ കപ്പിത്താന്‍ ധോണി wicket ഉം പൊക്കി ഓടുന്നു. വീണ്ടുമൊരു test വിജയം. പക്ഷെ മിസ്സ് ആയി. കളി കാണാന്‍ പറ്റിയില്ല. highlights കാണാനും മൂടില്ല. നേരെ ലാപ് തുറന്നു. സാമുഹിക വലകലായ facebook,linked in തുടങ്ങിയവ ഒന്ന് തുറന്നു. ചാറ്റിങ് ഇനും ചീടിംഗ് ഇനും മൂടില്ല. എല്ലാവരും കൂടി ഇരുന്നു റമ്മി കളിച്ചു. അത് 2 മണി വരെ നീണ്ടു.
എന്‍റെ നോക്കിയ ഫോണ്‍ വീണ്ടും മണിയടിച്ചു തുടങ്ങി. കാള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ vasan ഇല്‍ നിന്ന്. ഇന്നലെ രാത്രി breakfast വിളിച്ചു പറഞ്ഞിരുന്നു. കാള്‍ കട്ട് ചെയ്തു മൊബൈലില്‍ സമയം നോക്കിയപ്പോള്‍ 9 am. അരുണിന്‍റെ ഉറക്കത്തിനും തിരശീല വീണിരിക്കുന്നു.ഋഷി പുതപ്പും മൂടി നല്ല ഉറക്കമാ. പാര്‍സല്‍ താഴെ നിന്ന് പോയി വാങ്ങി ഞങ്ങള്‍ രണ്ടു പേരും അത്യാവശ്യം രാവിലത്തെ പരിപ്പാടികള്‍ കഴിച്ചിട്ട് മസാല ദോശ അടിച്ചു.വെള്ളിയാഴ്ചകളില്‍ മറ്റവന് ഈ പ്രാതല്‍ എന്ന പരിപാടി ഇല്ല.12:00 മണിക്കേ ആശാന്‍റെ ഉറക്കത്തിനു വിരാമം ഉണ്ടാവൂ. പിന്നെ നാട്ടിലെകുള്ള വിളികളുമായി ഒരു മണികൂറോളം മുഴുകിയിരുന്നു.
ലാപ്ടോപ് ഇല്‍ പാക് ബിരിയാണി നോക്കി ഞങ്ങള്‍ അടുക്കളയില്‍ കത്തിയും കഠാരയും ആയി അംഗം വെട്ടു തുടങ്ങി. ഫുള്‍ വോളിയത്തില്‍ പാട്ടും വെച്ചിട്ടുണ്ട്. കുക്കിംഗ് വിത്ത് മ്യൂസിക് ഒരു പ്രത്യേക സുഖം തന്നെയാ. ഈ കൊലഹലങ്ങള്‍ക്കിടയിലും ഒരനക്കവും ഇല്ലാതെ ഋഷി കൂര്‍കം വലിച്ചു ഉറങ്ങുന്നു. പാചകം തകൃതിയായി മുന്നോട്ടു പോയി. ഇടയ്ക്കു ഡൌട്ട് വന്നപ്പോള്‍ എന്‍റെ കുക്കിംഗ് consultant ആയ വല്ല്യെട്ടനെ വിളിച്ചു സംശയം നിവാരണം ചെയ്തു. എന്തായാലും 2 മണികൂര്‍ നേരത്തെ പണിക്കു ശേഷം ഇതാ ഞങ്ങളുടെ മുന്പില്‍....സാക്ഷാല്‍ ബിരിയാണി..അതും പാക് ബിരിയാണി...ടേസ്റ്റ് നോക്കി. wooow..കൊള്ളാം..അത് പാക് ബിരിയാണി തന്നെ ആണോ എന്നുറപ്പില്ല. അല്ല ഒരു പേരില്‍ എന്തിരിക്കുന്നു ..പ്രഞ്ചിയെട്ടന്‍ പറഞ്ഞത് പോലെ സംഭവം ആകെ കളര്‍ ആയിട്ടുണ്ട് . എന്തായാലും ഞങ്ങളുടെ കുക്കിംഗ് വിജയം എന്നതിന്‍റെ ഉദാഹരണം ആണ് ഋഷി മണം പിടിച്ചു എണീറ്റു വന്നത്. സര്‍ലാസ് ഉണ്ടാക്കി നേരെ ഫുഡ് അടി ആരംഭിച്ചു.ഓഒ..ഇപ്പോളും ഇതെഴുതുമ്പോള്‍ വായില്‍ വെള്ളമൂറുന്നു. TV വച്ചപ്പോള്‍ ഏഷ്യാനെറ്റില്‍ വര്‍ണപ്പകിട്ടു സിനിമ. മോഹന്‍ലാലിന്‍റെ പടങ്ങള്‍ എത്ര കണ്ടാലും മതി വരാത്തത് കാരണം വീണ്ടും സിനിമ ഫുള്‍ ഇരുന്നു കണ്ടു.
വയ്കുന്നേരം വിജയ് വിളിച്ചു. Nakheel ഇല്‍ പോയി seniors കാണാമെന്നു പറഞ്ഞു. ഒരു തവണ മാത്രമേ കാണാന്‍ ഉള്ളതെ ഉള്ളു എന്നത് കൊണ്ട് ഞാന്‍ പറഞ്ഞു അടുത്ത ആഴ്ച സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ വരുമ്പോള്‍ പോയി കാണാമെന്നു. പിന്നെ താഴെ കടയില്‍ പോയി ഒരു ചായയും സമുസയും കഴിച്ചു നടക്കാന്‍ ഇറങ്ങി.ബീച്ചില്‍ പോയല്ലോ കളിക്കാന്‍? അതോ പൂളില്‍ ഒരു നീരാട്ട് മതിയോ? അതോ രണ്ടും കല്പിച്ചു grand ഇലേക്ക് പടത്തിന് പോകണമോ? അവസാനം ഈ പറഞ്ഞതെല്ലാം മാറ്റി നിര്‍ത്തി ചുമ്മാ നടക്കാമെന്ന് പറഞ്ഞു. വയറില്‍ കിടന്നു കറങ്ങുന്ന ബിരിയാണി ഒന്ന് ദഹിക്കെണ്ടേ ? ഗോള്‍ഫ് ക്ലബ് വരെ ഞങ്ങള്‍ നടന്നു. നടക്കുമ്പോള്‍ ഓരോരുത്തരും അവരവരുടെ ഓരോ ഓര്‍മ്മകള്‍ അയവരുതു കൊണ്ടേയിരുന്നു. അത് കേള്‍കാന്‍ നല്ല രസമാ. തിരിച്ചു വരണ വഴി സുഹൃത്തിന്റെ ഫ്ലാറ്റ് ഇല്‍ കയറി. അവിടെ അവന്റെ റൂം മേറ്റ് നാട്ടില്‍ നിന്നും വന്നിറങ്കിയിട്ടെ ഉള്ളു. നാട്ടിലെ പലഹാരങ്ങള്‍-അച്ചപ്പവും അലുവയും ഒക്കെ അകത്താകി കുറേ നേരം നുണ പറഞ്ഞിരുന്നു. 8 30 യോടെ ഞങ്കളുടെ ഫ്ലാടിലേക്ക് തിരിച്ചു. അവിടെ പോയി കുറച്ചു നേരം ഇരുന്നതിനു ശേഷം മുഷിഞ്ഞ തുണി എടുത്തു washing machinil എടുതിട്ടു ഓണ്‍ ചെയ്തു. നമ്മുടെ പണി കഴിഞ്ഞു.ഇനി ആ പാവം കഷ്ടപെടും.
ഒരു വെള്ളിയച്ച ഇതാ പുറത്തെങ്ങും പോകാതെ കഴിഞ്ഞു പോയിരിക്കുന്നു. ഇവിടത്തെ വണ്ടികളുടെ പോലെ തന്നെയാ സമയവും. രണ്ടും നാട്ടില്ലേ ഇരട്ടി വേഗത്തിലാണ് പാച്ചല്‍. എല്ലാവരും laptop ഉകളില്‍ friday night blockbuster ഉമായി settle ആയി. ഞാന്‍ തിരഞ്ഞെടുത്തത് റെഡി എന്ന സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു. പടം കൊഴപ്പമില്ല എന്നെ പറയാനാവൂ. വെല്ല്യ ഗുമ്മൊന്നുമില്ല. ലാപ്ടോപ് ഓഫ് ചെയ്തു നോക്കിയപ്പോള്‍ ബാക്കി രണ്ടെണ്ണവും ലാപ് സ്ക്രീനില്‍ കണ്ണും നട്ടിരികുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ഗുഡ് നൈറ്റ് പറഞ്ഞു ഞാന്‍ എന്‍റെ ലൈറ്റ് ഓഫ് ചെയ്തു പുതപ്പിനടില്‍ അഭയം പ്രാപിച്ചു. എല്ലായാഴ്ചയും ഈ നേരത്ത് വരുന്ന അവന്‍ ഇന്നും എന്‍റെ അടുക്കലേക്കു വരാതിരുന്നില്ല-ആരാണന്നല്ലേ-വേറെ ആരുമല്ല "മടി"-നാളെ വീണ്ടും എനിക്ക് കുളിച്ചൊരുങ്ങി പോകണ്ടേ ആപീസിലേക്ക്??? അതും ഒരു രസം തന്നെ. എന്തായാലും സ്വയം ഒരു ശുഭരാത്രി നേര്‍ന്നുകൊണ്ട് ഞാന്‍ സുന്ദരമായ നിദ്രയിലേക്ക് സ്വയമലിഞ്ഞു.
ethinidayil kure parts missing unndallo ???
ReplyDeletesreekumar ee....ellam thurannezhuthan pattillallo
ReplyDelete